സ്വര്‍ണ്ണക്കടത്ത് കേസ് ; റമീസിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന

സ്വര്‍ണ്ണക്കടത്ത് കേസ് ; റമീസിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന

മലപ്പുറം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ റമീസിന്റെ വീട്ടില്‍ പരിശോധന. റമീസിന്റെ പെരിന്തല്‍മണ്ണയിലെ വീട്ടിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. പരിശോധനയില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. പരിശോധന ഇപ്പോഴും തുടരുകയാണ്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ സാമ്പത്തിക നിക്ഷേപം നടത്തിയ റമീസ് ഇന്ന് രാവിലെയാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കസ്റ്റംസ് പ്രത്യേക അന്വേഷണ വിഭാഗമാണ് ഇയാളെ പിടികൂടിയത്. റമീസിനെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം കൊച്ചില്‍ എത്തിച്ചു.

Read Also ഓട്ടോറിക്ഷ വിളിച്ച് വീട്ടിലെത്തി; എന്‍.ഐ.എ. വിരിച്ചത് ‘ഇഴപൊട്ടാത്ത’ വല

https://metrojournalonline.com/kerala/2020/07/12/gold-smuggling-case-nia-investigation.html

അതേസമയം കേസിലെ ഒന്നാം പ്രതി സരിത്തിന്റെ വീട്ടിലെത്തി എന്‍ഐഎ അന്വേഷണം നടത്തി. തിരുവല്ലത്തെ മുദ്ര എന്ന പേരുള്ള വീട്ടിലെത്തിയാണ് എന്‍ഐഎ അന്വേഷണം നടത്തിയത്. സരിത്തിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ എന്‍ഐഎ സംഘം ചോദിച്ചറിഞ്ഞിട്ടുണ്ട്. ബന്ധുക്കള്‍ക്ക് പുറമേ പ്രദേശവാസികളില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിച്ചു. സരിത്ത് എപ്പോഴെല്ലാമാണ് വീട്ടില്‍ വരാറ്, വീട്ടില്‍ വരുമ്പോള്‍ സരിത്തിനൊപ്പം ആരൊക്കെയുണ്ടാകും, സ്വപ്‌നയ്‌ക്കൊപ്പം സരിത്ത് വീട്ടില്‍ വരാറുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും ചോദിച്ചറിഞ്ഞത്.

അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ എന്‍ഐഎ കസ്റ്റംസിന് കൈമാറിയിട്ടുണ്ട്. നേരത്തെ സന്ദീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നതിന് മുന്‍പും എന്‍ഐഎ സമാനമായ രീതിയില്‍ പരിസരവാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

Share this story