സ്വര്‍ണക്കടത്തിന്റെ ആസൂത്രണം ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍; ശിവശങ്കറിന് നേരിട്ട് പങ്കില്ലെന്നും കസ്റ്റംസ്

സ്വര്‍ണക്കടത്തിന്റെ ആസൂത്രണം ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍; ശിവശങ്കറിന് നേരിട്ട് പങ്കില്ലെന്നും കസ്റ്റംസ്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ജൂണ്‍ 30ന് നടന്ന സ്വര്‍ണക്കടത്തിന്റെ ആസൂത്രണം നടന്നത് മുന്‍ ഐ ടി സെക്രട്ടറി ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ വെച്ചാണെന്ന് കസ്റ്റംസ് സൂചന നല്‍കുന്നു.

ശിവശങ്കറിന്റെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചതാണ് സ്വര്‍ണക്കടത്തിന്റെ ആസൂത്രണം നടന്നത്. ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായും കസ്റ്റംസ് പറഞ്ഞു. എന്നാല്‍ ശിവശങ്കറിനെയും സ്വര്‍ണക്കടത്തിനെയും ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു

ശിവശങ്കര്‍ ഇല്ലാത്ത സമയത്തും പ്രതികള്‍ ഈ ഫ്‌ളാറ്റില്‍ വരാറുണ്ടായിരുന്നു. ഇതേപോലുള്ള സമയത്താകാം പ്രതികള്‍ ഇവിടെ വെച്ച് ആസൂത്രണം നടത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത്. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ നിന്നും തൊട്ടടുത്തുള്ള ഫ്‌ളാറ്റിലാണ് ശിവശങ്കര്‍ താമസിച്ചിരുന്നു

കഴിഞ്ഞ ദിവസം ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സന്ദര്‍ശക ഡയറിയും കെയര്‍ ടേക്കര്‍മാരുടെ മൊഴിയും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗൂഢാലോചനയില്‍ ശിവശങ്കറിന് നേരിട്ട് പങ്കില്ലെങ്കിലും ശിവശങ്കറിന്റെ സ്വാധീനും പ്രതികള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് തെളിവുകള്‍

Share this story