സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ റമീസ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവെന്ന് നാട്ടുകാര്‍

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ റമീസ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവെന്ന് നാട്ടുകാര്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസിന്റെ അറസ്റ്റോടെ നിര്‍ണായക വഴിത്തിരിവ്. മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണ് റമീസ് എന്ന് വെട്ടത്തൂരിലെ നാട്ടുകാര്‍ പറയുന്നു. റമീസിന്റെ കുടുംബവുമായി നാട്ടുകാര്‍ക്ക് വലിയ ബന്ധമില്ലെന്നും ഇവര്‍ പറഞ്ഞു

ഞായറാഴ്ച പുലര്‍ച്ചെയോടെ വീട്ടില്‍ നിന്നാണ് റമീസിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. കേരളത്തിലെത്തുന്ന സ്വര്‍ണം വിതരണം ചെയ്യുന്നതില്‍ മുഖ്യ പങ്കാളിയാണ് റമീസെന്നാണ് വിവരം. സ്വര്‍ണക്കടത്തില്‍ ഇയാള്‍ക്ക് സാമ്പത്തിക നിക്ഷേപവുമുണ്ട്.

മുമ്പും നിരവധി ഹവാല ഇടപാടുകളില്‍ ഇയാളുടെ പേര് പറഞ്ഞുകേട്ടിട്ടുണ്ട്. 2014ല്‍ സ്വര്‍ണക്കടത്ത് കേസില്‍ റമീസ് പിടിയിലായിട്ടുണ്ട്. കേരളത്തിലെ സ്വര്‍ണക്കടത്ത് മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ റമീസിലൂടെ ലഭിക്കുമെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. അതേസമയം റമീസ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണെന്ന നാട്ടുകാരുടെ വെളിപ്പെടുത്തല്‍ കുഞ്ഞാലിക്കുട്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിഷേധിച്ചു.

Share this story