നിരവധി കേസുകളിലെ പ്രതി, ഷാര്‍പ്പ് ഷൂട്ടര്‍; കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവെന്ന് ആരോപണമുയര്‍ന്ന റമീസ് ആരാണ്

നിരവധി കേസുകളിലെ പ്രതി, ഷാര്‍പ്പ് ഷൂട്ടര്‍; കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവെന്ന് ആരോപണമുയര്‍ന്ന റമീസ് ആരാണ്

സ്വര്‍ണക്കടത്ത് കേസില്‍ ഏറ്റവും നിര്‍ണായകമായ അറസ്റ്റാണ് കസ്റ്റംസ് ഇന്ന് പുലര്‍ച്ചെ നടത്തിയത്. മലപ്പുറം വെട്ടത്തൂര്‍ സ്വദേശി മുഹമ്മദ് റമീസ് കേരളത്തിലെ സ്വര്‍ണക്കടത്തിന്റെ പ്രധാന കണ്ണിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. നിരവധി ക്രമിനല്‍ കേസുകളിലെ പ്രതിയാണ് റമീസ്

ഷാര്‍പ്പ് ഷൂട്ടാറാണ് റമീസ്. വനമേഖലയില്‍ മൃഗവേട്ട നടത്തുന്നത് ഇയാള്‍ക്കൊരു വിനോദമാണ്. 2014ല്‍ രണ്ട് മാനുകളെ വെടിവെച്ചു കൊന്ന കേസില്‍ ഇയാള്‍ പിടിയിലായിട്ടുണ്ട്. വാളയാര്‍ സ്റ്റേഷന്‍ പരിധിയിലാണ് കേസെടുത്തത്.

വെട്ടത്തൂര്‍ സ്വദേശിയാണെങ്കിലും നാട്ടുകാരുമായി ഇയാള്‍ക്കോ ഇയാളുടെ ബന്ധുക്കള്‍ക്കോ വലിയ ബന്ധമൊന്നുമില്ല. അയല്‍വക്കക്കാരുമായി വലിയ അകലം ഇയാള്‍ പാലിച്ചിരുന്നു. രാത്രി വൈകിയും ഇയാളുടെ വീട്ടിലേക്ക് നിരവധി വാഹനങ്ങളും ആളുകളും വന്നുപോയിരുന്നു. മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണ് റമീസ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

റിയല്‍ എസ്റ്റേറ്റ് ബിസനസ്സിലായിരുന്നു റമീസിന് ആദ്യം താത്പര്യം. നോട്ടുനിരോധനം ബിസിനസ് തകര്‍ച്ചക്ക് വഴിവെച്ചതോടെയാണഅ സ്വര്‍ണക്കടത്ത് അടക്കമുള്ള കള്ളക്കടത്തിലേക്ക് തിരിഞ്ഞത്. കസ്റ്റംസിന്റെ പിടിയിലുള്ള സരിത്തില്‍ നിന്നാണ് റമീസിലേക്കുള്ള വഴി കസ്റ്റംസിന് തുറന്നു കിട്ടിയത്.

മലബാറിലെ ഉന്നത നേതാക്കള്‍ക്കും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നാണ് ഞെട്ടിക്കുന്ന വിവരം. വരും മണിക്കൂറുകളില്‍ നിര്‍ണായക അറസ്റ്റുകള്‍ ഉണ്ടാകുമെന്നും കസ്റ്റംസ് പറയുന്നു

Share this story