സ്വപ്‌നയുമായി വന്ന എന്‍ ഐ എ വാഹനത്തിന്റെ ടയര്‍ പഞ്ചറായി; പ്രതികളെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി

സ്വപ്‌നയുമായി വന്ന എന്‍ ഐ എ വാഹനത്തിന്റെ ടയര്‍ പഞ്ചറായി; പ്രതികളെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി

സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ ബംഗളൂരുവില്‍ പിടിയിലായ പ്രതികള്‍ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലേക്ക് കൊണ്ടുവന്ന എന്‍ ഐ എ വാഹനത്തിന് തകരാര്‍. വടക്കാഞ്ചേരിയില്‍ വെച്ച് വാഹനത്തിന്റെ ടയര്‍ പഞ്ചറാകുകയായിരുന്നു. തുടര്‍ന്ന് പ്രതികളെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി

വാളയാര്‍ അതിര്‍ത്തി കടന്ന് രണ്ട് വാഹനങ്ങളിലായി കൊണ്ടുവന്ന സ്വപ്‌നയെയും സന്ദീപിനെയും മറ്റൊരു വലിയ വണ്ടിയേലേക്ക് മാറ്റുകയായിരുന്നു. മുഖം മറച്ച നിലയിലാണ് പ്രതികളെ കൊണ്ടുവരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ഈ സമയം ഇവരോട് പ്രതികരണം തേടിയെങ്കിലും സംസാരിക്കാന്‍ ഇരുവരും തയ്യാറായില്ല. ഉച്ചയ്ക്ക് മൂന്ന് മണിയോടെ സംഘം കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this story