ഇത് പൂന്തുറയുടെ പ്രായശ്ചിത്വം; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുഷ്പവൃഷ്ടിയോടെ സ്‌നേഹ സ്വീകരണം

ഇത് പൂന്തുറയുടെ പ്രായശ്ചിത്വം; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുഷ്പവൃഷ്ടിയോടെ സ്‌നേഹ സ്വീകരണം

പൂന്തുറയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നാട്ടുകാര്‍ സ്‌നേഹ സ്വീകരണം ഒരുക്കി. വെള്ളിയാഴ്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ചിലര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. മോശമായ എല്ലാ പ്രവൃത്തികള്‍ക്കും മാപ്പ് പറഞ്ഞു കൊണ്ടാണ് ഇന്ന് ആരോഗ്യപ്രവര്‍ത്തകരെ സ്വീകരിച്ചത്.

പൂന്തുറ ഇടവകയുടെ നേതൃത്വത്തില്‍ പുഷ്പവൃഷ്ടി നടത്തിയും പൂക്കള്‍ നല്‍കിയുമാണ് ആരോഗ്യ പ്രവര്‍ത്തകരെ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന മോശമായ പെരുമാറ്റങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഇടവക വികാരി പറഞ്ഞു. ഡോക്ടേഴ്‌സിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് ഇടവകയെന്നും അദ്ദേഹം പറഞ്ഞു

ചിലര്‍ നടത്തിയ വ്യാജ പ്രചാരണമാണ് കഴിഞ്ഞ ദിവസം പൂന്തുറയിലെ ജനങ്ങളെ ഇളക്കിവിട്ടത്. ഇതില്‍ പ്രതിപക്ഷത്തെ ചില പാര്‍ട്ടി നേതാക്കളുടെ പങ്കും സംശയിക്കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ വന്ന വാഹനമടക്കം ആക്രമിക്കപ്പെട്ടിരുന്നു. ഇത് വലിയ തോതില്‍ ചര്‍ച്ചയാകുകയും വ്യാപക വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സ്വീകരണമൊരുക്കിയത്.

വീഡിയോ കാണാം

പൂന്തുറയിൽ ഇന്ന് ഇങ്ങനെയാണ് ❤❤

Posted by Saniyo Manomi on Saturday, July 11, 2020

Share this story