സ്വപ്‌നയെയും സന്ദീപ് നായരെയും കൊച്ചിയിലെത്തിച്ചു; ഉടന്‍ കോടതിയില്‍ ഹാജരാക്കും

സ്വപ്‌നയെയും സന്ദീപ് നായരെയും കൊച്ചിയിലെത്തിച്ചു; ഉടന്‍ കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെ എന്‍ ഐ എ ഓഫീസില്‍ എത്തിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച ശേഷം കോടതിയില്‍ ഹാജരാക്കും

ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് സന്ദീപിനെയും സ്വപ്‌നയെയും എന്‍ ഐ എ ഓഫീസില്‍ എത്തിച്ചത്. അതേസമയം എന്‍ ഐ എ ഓഫീസിന് മുന്നില്‍ ഇവര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടക്കുകയാണ്. ഇത് എന്തിനാണെന്ന് വ്യക്തമല്ല

പ്രതികളെ ഇന്ന് തന്നെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് എന്‍ ഐ എ ശ്രമിക്കുന്നത്. ഇതിന് മുമ്പ് ഇവരുടെ കൊവിഡ് പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ട്. കൊവിഡ് ഫലം വൈകുകയാണെങ്കില്‍ ഇവരെ കറുകുറ്റിയിലെ കൊവിഡ് നിരീക്ഷണ സെല്ലില്‍ പാര്‍പ്പിക്കും

Share this story