സ്വപ്‌നയും സന്ദീപും ബംഗളൂരുവിലെത്തിയത് റോഡ് മാര്‍ഗം; കാറോടിച്ചിരുന്നത് സന്ദീപ്, രാജ്യം വിടാനും ശ്രമിച്ചു

സ്വപ്‌നയും സന്ദീപും ബംഗളൂരുവിലെത്തിയത് റോഡ് മാര്‍ഗം; കാറോടിച്ചിരുന്നത് സന്ദീപ്, രാജ്യം വിടാനും ശ്രമിച്ചു

സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ എന്‍ ഐ എ പിടികൂടിയ സ്വപ്‌ന സുരേഷും സന്ദീപ് നായരും കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലെത്തിയത് കാറില്‍. രണ്ട് ദിവസം മുമ്പാണ് ഇവര്‍ ബംഗളൂരുവിലെത്തിയത്. സന്ദീപാണ് കാറോടിച്ചിരുന്നത്. സ്വപ്‌നയുടെ ഭര്‍ത്താവും മക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു

യാത്രാമധ്യേ വിവിധയിടങ്ങളില്‍ ഇവര്‍ താമസിച്ചിരുന്നു. ബംഗളുരു ബിടിഎം ലേ ഔട്ട് ഹോട്ടലിലാണ് ആദ്യം താമസിച്ചത്. പിന്നീടാണ് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറിയത്. ഇവിടെ വെച്ചാണ് എന്‍ ഐ എ സംഘം ഇവരെ പിടികൂടിയത്.

പാസ്‌പോര്‍ട്ടുകളും മൊബൈലുകളും രണ്ടര ലക്ഷം രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്ന് രാജ്യം വിടാനായിരുന്നു ഇവരുടെ ശ്രമം. സന്ദീപിന്റെ സഹോദരന്റെ ഫോണിലേക്ക് വന്ന കോളിലൂടെയാണ് ഇവരെ തേടി എന്‍ ഐ എ എത്തുന്നത്. കസ്റ്റംസ് വീട്ടില്‍ പരിശോധന നടത്തുമ്പോഴായിരുന്നു സന്ദീപ് സഹോദരനെ വിളിച്ചത്.

പ്രതികളുമായി എന്‍ ഐ എ സംഘം ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തും. തുടര്‍ന്ന് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയ ശേഷം കസ്റ്റഡിയില്‍ ചോദ്യം ചെയ്യും.

Share this story