സ്വർണ്ണക്കടത്ത്; സ്വപ്‌നയുടെ കോള്‍ ലിസ്റ്റില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നമ്പര്‍: പിടിമുറുക്കി എന്‍ഐഎ

സ്വർണ്ണക്കടത്ത്; സ്വപ്‌നയുടെ കോള്‍ ലിസ്റ്റില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നമ്പര്‍: പിടിമുറുക്കി എന്‍ഐഎ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ ഉന്നത ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്. സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നമ്പറും ഉണ്ടെന്നാണ് സൂചന. സംസ്ഥാന പോലീസിലെ ഉന്നതന്‍ നിരന്തരമായി സ്വപ്നയുമായി ബന്ധപ്പെട്ടിരുന്നു. സംസ്ഥാനം വിടുന്നതിന് മുമ്പ് സ്വപ്ന ഈ പോലീസ് ഉദ്യോഗസ്ഥനുമായി ഫോണില്‍ ബന്ധപ്പെട്ടെന്നും സൂചനയുണ്ട്.

അതേസമയം, കണ്ണേറ്റുമുക്കില്‍ സ്വപ്‌നയുടെ കെട്ടിടത്തിന്റെ അനധികൃത നിര്‍മ്മാണം തുടങ്ങിയിരുന്നതായാണ് റിപ്പോര്‍ട്ട്. 6350 ചതുരശ്ര അടിയിലുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണമാണ് ആരംഭിച്ചിരുന്നത്. 9.75 സെന്റ് ഭൂമിയിലാണ് അനധികൃത നിര്‍മ്മാണം നടക്കുന്നത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് നഗരസഭ കെട്ടിടത്തിന് പെര്‍മിറ്റ് നല്‍കിയത്. ചതുപ്പ് നിലം നികത്തിയാണ് നിര്‍മ്മാണം നടക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

Read Also മലപ്പുറത്ത് പിടിയിലായത് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന കണ്ണി; അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്  https://metrojournalonline.com/kerala/2020/07/12/gold-smuggling-malappuram-arrest.html?fbclid=IwAR1ANv7oy2Qrf827klk0jqJ3jabgsbsf4QITdnQJmwHOlgJhw9O_WUQNC8A

നിലവില്‍ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. കസ്റ്റംസ് നിര്‍ദ്ദേശ പ്രകാരമാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. മൂന്ന് വര്‍ഷം ഇവര്‍ നടത്തിയ ബാങ്ക് ഇടപാടുകള്‍ എന്‍ഐഎ അന്വേഷിക്കും.

Share this story