മുഹമ്മദ് റിയാസിന്റെ വിവാഹത്തിന് സ്വപ്‌ന സുരേഷ്, വ്യാജ ചിത്രം പ്രചരിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്; ഡിവൈഎഫ്‌ഐ പരാതി നല്‍കി

മുഹമ്മദ് റിയാസിന്റെ വിവാഹത്തിന് സ്വപ്‌ന സുരേഷ്, വ്യാജ ചിത്രം പ്രചരിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്; ഡിവൈഎഫ്‌ഐ പരാതി നല്‍കി

മുഹമ്മദ് റിയാസിന്റെയും മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെയും വിവാഹത്തിന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് പങ്കെടുത്തുവെന്ന് വ്യാജ ചിത്രം പ്രചരിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്. ദമ്പതിമാര്‍ക്കൊപ്പം ഇ പി ജയരാജനും കുടുംബവും നില്‍ക്കുന്ന ചിത്രത്തില്‍ ഇപിയുടെ ഭാര്യയുടെ ചിത്രത്തിന് പകരം സ്വപ്‌ന സുരേഷിന്റെ ചിത്രം മോര്‍ഫ് ചെയ്താണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വ്യാജ പ്രചാരണം

വ്യാജ ചിത്രം നിർമ്മിച്ച് പ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടിയുമായി ഡി.വൈ.എഫ്.ഐഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് പി എ…

Posted by V Vaseef on Sunday, July 12, 2020

സംഭവത്തില്‍ ഡിവൈഎഫ്‌ഐ പരാതി നല്‍കി. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്കെതിരെ കൊല്ലത്തും ഇത് പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കണ്ണൂരിലുമാണ് ഡിവൈഎഫ്‌ഐ പരാതി നല്‍കിയത്. വാട്‌സാപ്പ് വഴിയും മറ്റ് സമൂഹ മാധ്യമങ്ങളിലൂടെയും ചിത്രം പ്രചരിപ്പിക്കുന്ന മറ്റുള്ളവര്‍ക്കെതിരെ പ്രാദേശികമായി പരാതി നല്‍കുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.

മുഖത്തു നോക്കി ആർജവത്തോടെ പറയണം രാഷ്ട്രീയം. വസ്തുതകളെ മുൻനിർത്തി നല്ല വാക്കുകളിൽ പറയണം. പകരം വീട്ടിലിരിക്കുന്നവരെ…

Posted by A A Rahim on Saturday, July 11, 2020

Share this story