ഇന്ന് 449 പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്ക്; 162 പേര്‍ക്ക് രോഗമുക്തി

Share with your friends

സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരില്‍ 140 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ഇതരസംസ്ഥാനത്ത് നിന്നുവന്ന 64 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു

ഇന്ന് ഉറവിടമറിയാത്ത 18 കേസുകളുണ്ട്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 5 ഡി എസ് സി, 10 ബി എസ് എഫ്, 77 ഐടിബിപി, 4 ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങള്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊല്ലം ജില്ലയിലെ 74 വയസ്സുള്ള ത്യാഗരാജന്‍, കണ്ണൂര്‍ 64 ആയിഷ എന്നിവരാണ് മരിച്ചത്.

ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്. ആലപ്പുഴ 119, തിരുവനന്തപുരം 63, മലപ്പുറം 47, പത്തനംതിട്ട 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15, വയനാട് 14, കോട്ടയം 10, തൃശ്ശൂര്‍ 9, കാസര്‍കോട് 9, ഇടുക്കി 4

ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 3, കൊല്ലം 10, പത്തനംതിട്ട 2, ആലപ്പുഴ 7, കോട്ടയം 12, എറണാകുളം 12, തൃശ്ശൂര്‍ 14, പാലക്കാട് 25, മലപ്പുറം 28, കോഴിക്കോട് 8, വയനാട് 16, കണ്ണൂര്‍ 20, കാസര്‍കോട് 5

24 മണിക്കൂറിനകം 12,230 സാമ്പിളുകള്‍ പരിശോധിച്ചു. 180594 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4376 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 713 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നാണ്. ഇതുവരെ 244388 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഇതില്‍ 5407 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 223 ആയി.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!