ഇടുക്കി പീരുമേടില്‍ സഹോദരങ്ങളെ അക്രമി സംഘം കുത്തി; ഒരാള്‍ മരിച്ചു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

ഇടുക്കി പീരുമേടില്‍ സഹോദരങ്ങളെ അക്രമി സംഘം കുത്തി; ഒരാള്‍ മരിച്ചു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

വാക്കുതര്‍ക്കത്തിനിടയില്‍ സഹോദരങ്ങള്‍ക്ക് കുത്തേറ്റു. ഒരാള്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. ഇടുക്കി പീരുമേടിലാണ് സംഭവം

മ്ലാമല പുതുവേല്‍ മുളങ്ങശ്ശേരി വീട്ടില്‍ തോമസിന്റെ മകന്‍ ജിനു(22)വാണ് മരിച്ചത്. സഹോദരന്‍ സിബിച്ചന്‍(25) ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. കേസില്‍ പ്രതികളായ മൂന്ന് പേര്‍ സ്റ്റേഷനില്‍ കീഴടങ്ങി. അനീഷ് രാഘവന്‍, മജീഷ് മോഹന്‍, എബിന്‍ എന്നിവരാണ് കീഴടങ്ങിയത്.

സിബിച്ചനുമായി പ്രതികള്‍ വാക്കുതര്‍ക്കമുണ്ടാകുകയും ബഹളം കേട്ട് സിബിച്ചന്റെ പിതാവ് തോമസും ജിനുവും സ്ഥലത്ത് എത്തുകയുമായിരുന്നു. സംഘര്‍ഷത്തിനിടെ ജിനുവിനും സിബിച്ചനും കുത്തേറ്റു. ജിനു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു

Share this story