ബി നിലവറ തുറക്കണമോയെന്ന് ഭരണസമിതിക്ക് തീരുമാനിക്കാം; ഭരണസമിതിയില്‍ അഹിന്ദുക്കള്‍ പാടില്ലെന്നും സുപ്രീം കോടതി

ബി നിലവറ തുറക്കണമോയെന്ന് ഭരണസമിതിക്ക് തീരുമാനിക്കാം; ഭരണസമിതിയില്‍ അഹിന്ദുക്കള്‍ പാടില്ലെന്നും സുപ്രീം കോടതി

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണം സംബന്ധിച്ച കേസില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി. ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു. ഭരണചുമതല താത്കാലിക ഭരണ സമിതിക്കാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കേരളാ ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം നല്‍കിയ അപ്പീല്‍ കോടതി അംഗീകരിച്ചു. ഭരണസമിതിയുടെ അധ്യക്ഷസ്ഥാനം തിരുവനന്തപുരം ജില്ലാ ജഡ്ജിക്ക് ആയിരിക്കും. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭരണസമിതിക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം ഭരണസമിതിയില്‍ അഹിന്ദുക്കള്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്

ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നതായിരുന്നു 2011ലെ കേരളാ ഹൈക്കോടതി വിധി. ഇതിനെ ചോദ്യം ചെയ്താണ് രാജകുടുംബം സുപ്രീം കോടതിയില്‍ പോയത്. ക്ഷേത്രത്തിന്റെ എല്ലാ നിലവറകളും തുറന്ന് ആസ്തിയും മൂല്യവും തിട്ടപ്പെടുത്തണം, നിധികള്‍ പ്രദര്‍ശിപ്പിക്കാന്‍ മ്യൂസിയമുണ്ടാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും കേരളാ ഹൈക്കോടതി നല്‍കിയിരുന്നു.

എന്നാല്‍ ഹൈക്കോടതി വിധിയെ തന്നെ അപ്രസക്തമാക്കി രാജകുടുംബത്തിന്റെ ആഗ്രഹത്തിന് അനുസരിച്ച വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.

Share this story