സ്വപ്നക്ക് ജോലി കിട്ടിയത് സംബന്ധിച്ച് അന്വേഷണം; ചീഫ് സെക്രട്ടറിക്ക്

സ്വപ്നക്ക് ജോലി കിട്ടിയത് സംബന്ധിച്ച് അന്വേഷണം; ചീഫ് സെക്രട്ടറിക്ക്

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ ജോലി ലഭിച്ചതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന് ഇതില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കും. സ്വപ്നയെ നിയമിച്ചതിന് പിന്നിലെ സാഹചര്യം എന്താണ്. അതിലെ ശരി, തെറ്റ് എന്താണ് എന്ന് സര്‍ക്കാര്‍ അന്വേഷിക്കും

ചീഫ് സെക്രട്ടറിയെയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയെയും അതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമനത്തിന്റെ കാര്യത്തില്‍ വീഴ്ച സംഭവിച്ചോയെന്ന് അറിയട്ടെ. അല്ലാതെ സങ്കല്‍പ്പത്തിന്റെ പേരില്‍ നടപടിയെടുക്കാനാകില്ല. വിവാദ വനിതയുമായി ബന്ധപ്പെട്ടുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തെ ചുമതലകളില്‍ നിന്ന് മാറ്റി. യുഡിഎഫിന്റെ കാലത്ത് ഇങ്ങനെയൊരു നടപടി സ്വപ്‌നം കാണാനാകില്ല

അതിനപ്പുറം ഏതെങ്കിലുമൊരു കാര്യം സര്‍ക്കാരിന്റെ മുന്നിലില്ല. സാധാരണ രീതിയില്‍ ഇത്തരമൊരു വനിതയുമായി ശിവശങ്കരന്‍ ബന്ധപ്പെടാന്‍ പാടില്ലായിരുന്നു. ശിവശങ്കരനെതിരെ തെളിവുണ്ടെങ്കില്‍ സംരക്ഷിക്കില്ല. കടുത്ത നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share this story