കൊവിഡ് മാനദണ്ഡം ലംഘിച്ചുള്ള സമരം പാടില്ല; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

കൊവിഡ് മാനദണ്ഡം ലംഘിച്ചുള്ള സമരം പാടില്ല; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലും ചട്ടങ്ങളും പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളും കാറ്റില്‍പ്പറത്തി നടക്കുന്ന സമരങ്ങള്‍ വിലക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സമരവും പ്രതിഷേധവും പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു

രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത് പാലിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സമരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജൂലൈ രണ്ടിലെ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം എത്ര സമരങ്ങള്‍ക്ക് അനുമതി നല്‍കിയെന്ന് അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സമരം നടത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണവും നാളെ അറിയിക്കണം. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

Share this story