എന്‍ജിനീയറിംഗ്, ഫാര്‍മസി പരീക്ഷ ജൂലൈ 16ന്; ക്വാറന്റൈനിലുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സൗകര്യം

എന്‍ജിനീയറിംഗ്, ഫാര്‍മസി പരീക്ഷ ജൂലൈ 16ന്; ക്വാറന്റൈനിലുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സൗകര്യം

2020-21 വര്‍ഷത്തെ എന്‍ജിനീയറിംഗ്, ഫാര്‍മസി പരീക്ഷ ജൂലൈ 16ന് നടക്കും. കണ്ടെയ്ന്‍മെന്റ് സോണ്‍, ഹോട്ട് സ്‌പോട്ട്, എന്നിവിടങ്ങള്‍ക്ക് പുറമെ ട്രിപ്പിള്‍ ലോക്ക് മേഖലകളിലും കൊവിഡ് വ്യാപനം തടയാനുള്ള മുന്‍കരുതലെടുത്ത് സജ്ജീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു

പരീക്ഷാ കേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലുമുള്ള തിരക്ക് ഒഴിവാക്കും. പരീക്ഷക്ക് ശേഷം ഫയര്‍ ഫോഴ്‌സ് എല്ലാ കേന്ദ്രങ്ങളും അണുവിമുക്തമാക്കും. മൂവായിരത്തോളം സന്നദ്ധ സേനാ പ്രവര്‍ത്തകരെ വിനിയോഗിക്കും. തെര്‍മല്‍ സ്‌കാനിംഗ്, സാനിറ്റൈസേഷന്‍ ചുമതല ഇവര്‍ക്കായിരിക്കും.

ക്വാറന്റൈനില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും. കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസുണ്ടാകും. വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരം സ്‌പെഷ്യല്‍ സര്‍വീസുണ്ടാകും. ബസ് ഓണ്‍ ഡിമാന്‍ഡ് പദ്ധതിയും ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തെ സൂപ്പര്‍ സ്‌പ്രെഡ് മേഖലകളിലെ 70 വിദ്യാര്‍ഥികള്‍ക്ക് വലിയതുറ സെന്റ് ആന്റണീസ് എച്ച് എസ് എസില്‍ പരീക്ഷയെഴുതാം. ഡല്‍ഹിയിലെ വിദ്യാര്‍ഥികള്‍ക്ക് അവസാന നിമിഷം വരെ പരീക്ഷാകേന്ദ്രം കിട്ടിയിട്ടില്ല. അതിനാല്‍ ഫരീദാബാദിലാണ് സെന്റര്‍. ഇതര സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് ഷോര്‍ട്ട് ടൈം പാസ് ലഭിക്കും.

Share this story