സ്വർണ്ണക്കടത്ത്: അന്വേഷണം ഫ്ലാറ്റ് കേന്ദ്രീകരിച്ച്; ശിവശങ്കറിനെ കൊച്ചിക്ക് വിളിച്ചുവരുത്തും

സ്വർണ്ണക്കടത്ത്: അന്വേഷണം ഫ്ലാറ്റ് കേന്ദ്രീകരിച്ച്; ശിവശങ്കറിനെ കൊച്ചിക്ക് വിളിച്ചുവരുത്തും

മുഖ്യമന്ത്രിയുടെ മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് കൊച്ചിയിലേക്ക് വിളിച്ചു വരുത്തും. ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കും. സ്വര്‍ണക്കടത്ത് കേസില്‍ ഗൂഢാലോചന നടന്ന ഫ്ലാറ്റ് കേന്ദ്രീകരിച്ചും അന്വേഷണം മുറുകകയാണ്. എം.ശിവശങ്കറിന് ഫ്ലാറ്റുള്ള അതേ സമുച്ചയത്തില്‍ സ്വപ്നയുടെ ഭര്‍ത്താവിനും ഫ്ലാറ്റുണ്ടെന്ന് സംശയിക്കുന്നുണ്ട്. ജൂണ്‍ അവസാനം വാടകയ്ക്കെടുത്തതാണോ എന്നും അന്വേഷിക്കുന്നുണ്ട്.

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മൂന്നുപേര്‍ കൂടി കസ്റ്റംസ് കസ്റ്റഡിയിലായി. പ്രതികള്‍ക്കെതിരെ കോഫെപോസ ചുമത്തും. കസ്റ്റഡിയില്‍ വിട്ട സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

Read Also ശിവശങ്കറിന് സ്വര്‍ണക്കടത്ത് ഗൂഢാലോചനയില്‍ പങ്കില്ലെന്ന് സരിത്തിന്റെ മൊഴി https://metrojournalonline.com/kerala/2020/07/14/gold-smuggling-m-shivasankar.html

സ്വപ്നയും സന്ദീപും ബംഗളൂരുവിലേക്ക് കടന്നത് മഹാരാഷ്ട്ര വരെ യാത്രാനുമതിയുള്ള തമിഴ്നാട് പാസുമായി. കാര്‍ സ്വന്തം പേരിലാണെങ്കിലും സ്വപ്ന പാസെടുത്തത് മറ്റൊരു പേരിലാണ്. സ്വര്‍ണം പിടിച്ച ജൂലൈ അഞ്ചിനു തന്നെ സ്വപ്നയും സംഘവും നഗരം വിട്ടതായും അന്വേഷണത്തില്‍ വ്യക്തമായി. ട്രിപ്പിള്‍ ‍ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് അറി‍ഞ്ഞായിരുന്നു രാത്രിയാത്ര.

വര്‍ക്കലയിലെത്തിയ സംഘം അവിടെ രണ്ടുദിവസം താമസിച്ചു. ഇവിടെ വച്ചാണ് സംസ്ഥാനം വിടാനുള്ള ഗൂഢാലോചന നടത്തിയത്. വര്‍ക്കലയില‍് നിന്ന് കൊച്ചി വഴിയാണ് ബംഗളൂരുവിലേക്ക് പോയത്. സഹായം തേടി തിരുവനന്തപുരത്തെ പല ഉന്നതരെയും ബന്ധപ്പെട്ടതായും സൂചനയുണ്ട്.

Share this story