കൊടും കുറ്റവാളി ജലാല്‍ സ്വര്‍ണം കടത്താനുപയോഗിച്ച കാര്‍ കണ്ടെത്തി; മുന്‍ സീറ്റിനടിയില്‍ രഹസ്യ അറ

കൊടും കുറ്റവാളി ജലാല്‍ സ്വര്‍ണം കടത്താനുപയോഗിച്ച കാര്‍ കണ്ടെത്തി; മുന്‍ സീറ്റിനടിയില്‍ രഹസ്യ അറ

കസ്റ്റംസിന് മുന്നില്‍ കീഴടങ്ങിയ കള്ളക്കടത്തുകാരന്‍ ജലാല്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി. ജലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ തിരൂരങ്ങാടി രജിസ്‌ട്രേഷന്‍ ഉള്ള കാര്‍ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തിച്ചു. സ്വര്‍ണം കടത്തുന്നതിനായി കാറില്‍ പ്രത്യേക അറ സജ്ജീകരിച്ചിട്ടുണ്ട്. മുന്‍ സീറ്റിനടിയിലാണ് പ്രത്യേക അറയുള്ളത്

മൂവാറ്റുപുഴ സ്വദേശിയായ ജലാല്‍ ഏതാനും വര്‍ഷങ്ങളായി കസ്റ്റംസ് തെരയുന്ന കൊടും കുറ്റവാളിയാണ്. 60 കോടിയേറെ രൂപയുടെ സ്വര്‍ണം ഇയാള്‍ കടത്തിയിട്ടുണ്ടെന്നാണ് വിവരം. കൊച്ചി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസിലെയും തിരുവനന്തപുരം എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരന്‍ പ്രതിയായ കേസിലെയും മുഖ്യ കണ്ണിയാണ് ഇയാള്‍

തിരുവനന്തപുരം ഡിപ്ലാമാറ്റിക് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയാണ് ജലാല്‍ കീഴടങ്ങിയത്. ഇയാളുടെ കീഴടങ്ങലിലും ദുരൂഹതയുണ്ട്. വര്‍ഷങ്ങളായി രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികളെ മുങ്ങിനടന്ന ജലാല്‍ അതി നാടകീയമായാണ് ഇന്നലെ കീഴടങ്ങിയത്.

Share this story