എന്‍ ഐ എ അന്വേഷണം പുരോഗമിക്കുമ്പോള്‍ ഇസ്ലാമോഫോബിയ ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി

Share with your friends

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ ഇസ്ലാമോഫോബിയ ആരോപിച്ച് മുസ്ലീം ലീഗിന്റെ എംഎല്‍എ കെ എം ഷാജി. അന്വേഷണത്തില്‍ സ്വര്‍ണക്കള്ളക്കടത്തിന്റെ പ്രധാന പ്രതികളായ റമീസും ജലാലും അടക്കമുള്ളവര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഇസ്ലാമോഫോബിയ വാദവുമായി കെ എം ഷാജി രംഗത്തുവന്നത്.

റമീസിന്റെ ബന്ധുക്കള്‍ മുസ്ലീം ലീഗ് നേതാക്കളാണെന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. കൂടാതെ കേസ് അന്വേഷണം പാര്‍ട്ടി നേതാക്കളിലേക്ക് കൂടി എത്തുമോയെന്ന ആശങ്കയും ലീഗിനുണ്ട്. ഇതോടെയാണ് അവസാന ആയുധമെന്ന രീതിയില്‍ ഇസ്ലാമോഫോബിയ വാദം എടുത്തുന്നയിക്കുന്നത്.

കേസിന്റെ ആദ്യ ഘട്ടത്തില്‍ ഇടതുപക്ഷത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിച്ചിരുന്ന ലീഗ് നേതാക്കളൊക്കെ തന്നെ ഇപ്പോള്‍ നിശബ്ദരോ അല്ലെങ്കില്‍ ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവരോ ആയി മാറിയിട്ടുണ്ട്.

ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നമ്മുടെ നാട്ടിൽ എല്ലാ പൊതു പ്രശ്നങ്ങളും കൊണ്ടു പോയി കെട്ടാനായി ഒരു കുറ്റി തറച്ച്‌ വെച്ചിട്ടുണ്ട്‌; അഴിമതി,കള്ളക്കടത്ത്‌,കൊലപാതകം , ആയുധങ്ങൾ പിടിക്കുന്നത്‌ തുടങ്ങി എല്ലാ ക്രൈമുകളും എങ്ങനെയെങ്കിലും കൊണ്ടു ചെന്നെത്തിക്കുന്ന ആ കുറ്റി ആണ് മുസ്ലിം കമ്മ്യൂണിറ്റി; ഇത് തികഞ്ഞ ഇസ്ലാമോഫോബിയയും വംശീയതയും ആണ്!!

പേരും പ്രദേശവുമൊക്കെ ചേർത്ത് നടത്തുന്ന ചെറിയ ടെക്നിക്കിലൂടെ അത്‌ ക്ഷിപ്രസാധ്യമാവുന്നു!

ജനാധിപത്യപരമായ സമരങ്ങളെ പോലും തോൽപിക്കാൻ എളുപ്പമായ മാർഗ്ഗം അതിൽ മതം കുത്തിക്കലക്കലും തീവ്രവാദം ആരോപിക്കലും ആണെന്ന് നാം കാണുന്നതാണല്ലോ!!

സ്വർണ്ണക്കടത്തെന്ന് പറഞ്ഞാൽ അതിൽ ഒരു കാക്കാന്റെ പേരു കൂട്ടി മലപ്പുറത്തെത്തിച്ചാൽ പിന്നെ പണി എടുക്കാൻ ആളു കൂടും.

കടുത്ത ‘ജനാധിപത്യവാദികളായി’ സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുന്നവരുടെ ചാക്കിൽ നിന്ന് പൂച്ച കരയുന്നത്‌ കേൾക്കണമെങ്കിൽ ഈ ഒരു ഇരയെ പുറത്തെവിടെയെങ്കിലും വെച്ചാൽ മതി!!

“മതമല്ല മതമല്ല മതമല്ല പ്രശ്നം
എരിയുന്ന പൊരിയുന്ന വയറാണു പ്രശ്നം”
എന്ന് പകൽ മുദ്രാവാക്യം വിളിക്കുന്ന കമ്യൂണിസ്റ്റ്‌ ആണെങ്കിലും മതവും ദേശീയതയും കൊണ്ട്‌ കൊത്തും കല്ല് കളിക്കുന്ന സംഘമിത്രങ്ങളാണെങ്കിലും ഈ കാര്യത്തിൽ നല്ല ഐക്യമുണ്ട്‌.

സ്വർണ്ണക്കടത്തിന്റെ വാർത്തകൾ വന്ന ദേശാഭിമാനിയും ജന്മഭൂമിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാവാൻ വല്യ പാടാ!!

ടി വി സ്ക്രീനിൽ കൈരളിയും ജനവും
എംബ്ലത്തിൽ സൂക്ഷിച്ച്‌ നോക്കിയാലേ അറിയൂ!!

ഇത് തന്നെയാണ് വംശീയ വെറിയിൽ നിങ്ങൾ സഖാക്കളും സംഘാക്കളും കൂടി കേരളത്തിലും വിളയിച്ചെടുക്കുന്ന ഇസ്ലാമോഫോബിയ!!

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!