തൂണേരി പഞ്ചായത്തില്‍ പ്രസിഡന്റും രണ്ട് മെമ്പര്‍മാരുമടക്കം 53 പേര്‍ക്ക് കൊവിഡ്; കണ്ടെത്തിയത് ആന്റിജന്‍ പരിശോധനയില്‍

തൂണേരി പഞ്ചായത്തില്‍ പ്രസിഡന്റും രണ്ട് മെമ്പര്‍മാരുമടക്കം 53 പേര്‍ക്ക് കൊവിഡ്; കണ്ടെത്തിയത് ആന്റിജന്‍ പരിശോധനയില്‍

കോഴിക്കോട് തൂണേരി പഞ്ചായത്തില്‍ 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റും രണ്ട് പഞ്ചായത്ത് അംഗങ്ങളുമടക്കം 53 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് ഒന്നിച്ച് കൊവിഡ് സ്ഥിരീകരിച്ചത്.

നേരത്തെ തൂണേരിയില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെ സമ്പര്‍ക്കത്തില്‍ വന്ന 400 പേരുടെ സ്രവമാണ് പരിശോധിച്ചത്. ഇതില്‍ 53 പേര്‍ പോസിറ്റീവാകുകയായിരുന്നു. തൂണേരി പഞ്ചായത്ത് ഓഫീസ് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

പഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാരുടെയും സ്രവം പരിശോധനക്ക് എടുക്കും. നിലവില്‍ രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയും ആരോഗ്യവകുപ്പിന് തയ്യാറാക്കേണ്ടതുണ്ട്.

Share this story