വിഎച്ച്എസ്ഇ, ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

വിഎച്ച്എസ്ഇ, ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ഇന്ന്  പ്രഖ്യാപിക്കും

ഹയര്‍ സെക്കന്ററി പരീക്ഷ ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് ഫലം ബുധനാഴ്ച പ്രഖ്യാപിക്കുന്നത്.

ഇതിനു പുറമെ, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും. ജൂലൈ രണ്ടാം വാരത്തില്‍ തന്നെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും അപ്രതീക്ഷിതമായി തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫലപ്രഖ്യാപനം വൈകുകയായിരുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം സെക്രട്ടറി ആണ് ഫലംപ്രഖ്യാപിക്കുക.      http://www.dhsekerala.gov.in, http://www.keralaresult.nic.in, http://www.prd.kerala.gov.in   എന്നീ വെബ്സൈറ്റുകളിലും ഐ എക്സാം എന്ന മൊബൈൽ ആപ്ലിക്കേഷനിലും ഫലം അറിയാം.

മാര്‍ച്ച് പകുതിയോടെ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ കൊവിഡിനെ തുടര്‍ന്ന് പകുതിക്ക് മുടങ്ങിയിരുന്നു. പിന്നീട് മെയ് അവസാനവാരം പരീക്ഷ പുനരാരംഭിക്കുകയായിരുന്നു.

2032 പരീക്ഷ കേന്ദ്രങ്ങളിലായി അഞ്ചേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികളാണ് ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതിയത്. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 389 പരീക്ഷ കേന്ദ്രങ്ങളിലായി മുപ്പത്തി ആറായിരം വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്ക് ഹാജരായത്.

Share this story