ശിവശങ്കറിന് ക്ലീന്‍ ചിറ്റില്ലെന്ന് കസ്റ്റംസ്; നയതന്ത്ര കള്ളക്കടത്തിന്റെ സാധ്യത കണ്ടെത്തിയത് റമീസും സന്ദീപും

ശിവശങ്കറിന് ക്ലീന്‍ ചിറ്റില്ലെന്ന് കസ്റ്റംസ്; നയതന്ത്ര കള്ളക്കടത്തിന്റെ സാധ്യത കണ്ടെത്തിയത് റമീസും സന്ദീപും

തിരുവനന്തപുരം ഡിപ്ലോമാറ്റിക് കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ്. കേസിലെ പ്രതികളായ സ്വപ്‌ന, സരിത് സന്ദീപ് തുടങ്ങിയവര്‍ക്ക് ഗൂഢാലോചനക്കായി വീട് എടുത്ത് നല്‍കിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫ്‌ളാറ്റ് എടുത്ത് നല്‍കിയത് എന്തിനാണെന്നത് സംബന്ധിച്ചുള്ള കാര്യം വ്യക്തമാകണം

കള്ളക്കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടോയെന്നത് സ്വപ്‌ന അടക്കമുള്ള പ്രതികളില്‍ നിന്നാണ് അറിയാനാകൂക. കസ്റ്റംസ് നിയമം 108 പ്രകാരമാണ് ശിവശങ്കറിന്റെ മൊഴിയെടുത്തത്. സ്വപ്‌നയുമായി അടുത്ത സൗഹൃദമുണ്ടെന്നാണ് ഇയാളുടെ മൊഴി. ഫോണ്‍ വിളികള്‍ക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല

ശിവശങ്കറിന്റെ കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് കസ്റ്റംസിന്റെ തീരുമാനം. അതേസമയം അറസ്റ്റിലായ ജലാലും റമീസും ചേര്‍ന്നാണ് കള്ളക്കടത്തിന് പണം മുടക്കാന്‍ ആളെ കണ്ടെത്തിയതെന്ന് തിരിച്ചറിഞ്ഞു. നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്ത് സാധ്യത കണ്ടെത്തിയത് സന്ദീപും റമീസുമാണ്. ഇതിനായാണ് സ്വപ്‌നയെയും സരിത്തിനെയും സമീപിച്ചത്.

കള്ളക്കടത്തിന് പണം മുടക്കാന്‍ തയ്യാറുള്ളവരെ കണ്ടെത്തിയത് ജലാലാണ്. സ്വര്‍ണം വാങ്ങാന്‍ ആളെ കണ്ടെത്തുന്നതും ഇയാളുടെ ചുമതലയായിരുന്നു.

Share this story