പാലത്തായി പീഡന കേസ്: പത്മരാജന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

പാലത്തായി പീഡന കേസ്: പത്മരാജന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുക.

അറസ്റ്റിലായി 90 ദിവസം ആയ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് ഇന്നലെ ഭാഗിക കുറ്റപത്രം നല്‍കിയിരുന്നു. നിലവില്‍ ചുമത്തപ്പെട്ട കുറ്റങ്ങളില്‍ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് പ്രതിഭാഗം വാദിക്കുന്നു. എന്നാല്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നുള്ള പരാതിയില്‍ വിശദ അന്വേഷണം നടക്കുകയാണെന്നും ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ പറയുന്നു.

കഴിഞ്ഞ മാര്‍ച്ച് 17നാണ് പത്മരാജന്‍ കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ചതായി കുടുംബം പരാതി നല്‍കിയത്. കുട്ടിയെ അധ്യാപകന്‍ കൈ കൊണ്ടും വടി കൊണ്ടും മര്‍ദിച്ചതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. സമാനമായി നാല് കുട്ടികളെ കൂടി അധ്യാപകന്‍ മര്‍ദിച്ചതായും കുറ്റപത്രത്തിലുണ്ട്.

Share this story