ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്; ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും

ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്; ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസത്തെ നീണ്ട ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്യലിനൊടുവിലാണ് ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് വാങ്ങിവെച്ചത്. ഇത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും

ഫോണ്‍ തിരികെ നല്‍കുന്നത് സംബന്ധിച്ച് കോടതി മുഖേനയാകും തീരുമാനമെടുക്കുക. പ്രതികളുമായി ശിവശങ്കര്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഫോണ്‍ വാങ്ങിവെച്ചത്.

ഇന്ന് സ്വപ്‌ന സുരേഷ് ജോലി ചെയ്തിരുന്ന കെഎസ്‌ഐടിഎല്ലില്‍ എന്‍ ഐ എ റെയ്ഡ് നടത്തി. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തില്‍ എന്‍ ഐ എ റെയ്ഡ് നടത്തുന്നത് ആദ്യമാണ്. രണ്ടര മണിക്കൂര്‍ നേരമാണ് പരിശോധന നീണ്ടുനിന്നത്.

Share this story