അറ്റാഷെ ഇന്ത്യ വിട്ടതിൽ വി മുരളീധരനും പങ്ക്; അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ

അറ്റാഷെ ഇന്ത്യ വിട്ടതിൽ വി മുരളീധരനും പങ്ക്; അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ

സ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുമ്പോൾ യുഎഇ കോൺസുൽ അറ്റാഷെ ഇന്ത്യ വിട്ട സംഭവം അതീവ ഗൗരവമുള്ളതെന്ന് ഡിവൈഎഫ്‌ഐ. കേന്ദ്രവിദേശകാര്യ മന്ത്രാലയം ഇതിൽ മറുപടി പറയണം. നിർണായക വിവരങ്ങൾ നൽകേണ്ട അറ്റാഷെക്ക് രാജ്യം വിട്ടുപോകാൻ കേന്ദ്രം മൗനാനുവാദം നൽകി. കേസ് അട്ടിമറിക്കാനുള്ള നടപടിയാണിത്

ബിജെപി നേതൃത്വത്തിനും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഇതിൽ പങ്കുണ്ട്. കേസ് അട്ടിമറിക്കാൻ ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ ശ്രമിക്കുകയാണ്. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആദ്യഘട്ടം മുതൽ ദുരൂഹമായ ഇടപെടലുകളാണ് നടത്തുന്നത്. അറ്റാഷെയെ ഇന്ത്യയിൽ നിലനിർത്താതിരുന്നത് എന്താണെന്ന് മുരളീധരൻ വ്യക്തമാക്കണം

സ്വർണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജ് വഴിയല്ലെന്ന് വി മുരളീധരൻ ആദ്യമേ സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. കേന്ദ്ര ഏജൻസികളുടെ പ്രത്യേക അന്വേഷണം ആവശ്യപ്പെടാൻ അദ്ദേഹം തയ്യാറായില്ല. സംസ്ഥാനം ആവശ്യപ്പെടാതെ അന്വേഷണം പ്രഖ്യാപിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ കേന്ദ്രസർക്കാർ എൻ ഐ എ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് തുടക്കം മുതലേ നടത്തിയതെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.

Share this story