ജൂണില്‍ മാത്രം കടത്തിയത് 70 കിലോ സ്വര്‍ണം; 33 കിലോ വാങ്ങിയത് മലപ്പുറം സ്വദേശി

ജൂണില്‍ മാത്രം കടത്തിയത് 70 കിലോ സ്വര്‍ണം; 33 കിലോ വാങ്ങിയത് മലപ്പുറം സ്വദേശി

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും സന്ദീപും അടങ്ങിയ സംഘം ജൂണ്‍ മാസത്തില്‍ മാത്രം 70 കിലോ ഗ്രാം സ്വര്‍ണം കടത്തിയതായി റിപ്പോര്‍ട്ട്. മൂന്ന് തവണയാണ് സ്വര്‍ണം കടത്തിയത്. കാര്‍ഗോയില്‍ എത്തുന്ന സ്വര്‍ണം വിമാനത്താവളത്തില്‍ നിന്ന് സന്ദീപിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. ഇവിടെ നിന്നാണ് വിതരണം

കൊണ്ടുവന്ന 70 കിലോ സ്വര്‍ണത്തില്‍ 33 കിലോ സ്വര്‍ണവും വാങ്ങിയത് മലപ്പുറം സ്വദേശിയായ സെയ്തലവിയാണെന്ന് മൊഴി നല്‍കിയിട്ടുണ്ട്. സെയ്തലവിയെ ഇന്നലെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളയാണ് സെയ്തലവി. കൂടാതെ ഇടപാടുകാരനായ അന്‍വര്‍ എന്ന മലപ്പുറം സ്വദേശിയുടെ അറസ്റ്റും ഇന്നലെ രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വര്‍ണം ജ്വല്ലറിക്ക് കൈമാറിയെന്ന വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സ്വര്‍ണം കൈപ്പറ്റിയ മലപ്പുറത്തെ എസ് എസ് ജ്വല്ലറി ഉടമയെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ജൂണ്‍ മാസം അവസാനമെത്തിയ നയതന്ത്ര ബാഗേജ് തടഞ്ഞുവെച്ചതിന് പിന്നാലെ സരിത്തും സ്വപ്‌നയും രണ്ട് ദിവസത്തിനിടെ 13 തവണയാണ് കൂടിക്കാഴ്ച നടത്തിയത്. സ്വര്‍ണം പിടികൂടിയ അഞ്ചാം തീയതി രാവിലെയും ഇരുവരും കൂടിക്കാഴ്ച നടത്തി. ,

Share this story