എ എന്‍ രാധാകൃഷ്ണന്റെ ആരോപണം; സ്പീക്കര്‍ നിയമനടപടി ആരംഭിച്ചു, വക്കീല്‍ നോട്ടീസ് അയച്ചു

എ എന്‍ രാധാകൃഷ്ണന്റെ ആരോപണം; സ്പീക്കര്‍ നിയമനടപടി ആരംഭിച്ചു, വക്കീല്‍ നോട്ടീസ് അയച്ചു

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനെതിരെ നിയമനടപടിക്കൊരുങ്ങി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി തനിക്ക് വ്യക്തിബന്ധമുണ്ടെന്ന ആരോപണത്തിനെതിരെയാണ് സ്പീക്കറുടെ നടപടി

2019 ജൂണ്‍ ആറിന് എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്പീക്കര്‍ക്കൊപ്പം സ്വപ്‌ന സുരേഷുണ്ടായിരുന്നുവെന്ന് എ എന്‍ രാധാകൃഷ്ണന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു. ആ ദിവസങ്ങളില്‍ എറണാകുളത്ത് പോയിട്ടില്ലെന്ന രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് ശ്രീരാമകൃഷ്ണന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. ഒരു കോടി രൂപ നഷ്ടപരിഹാരമായും ആവശ്യപ്പെട്ടിട്ടുണ്ട്

തനിക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ എല്ലാ സീമകളും ലംഘിച്ചു കൊണ്ടാണെന്ന് സ്പീക്കര്‍ പറഞ്ഞു. അത്യന്തം വേദനാജനകവും നിര്‍ഭാഗ്യകരവുമാണെന്നും അദ്ദേഹം പറഞ്ഞു

Share this story