ഇന്ത്യ വിട്ട യുഎഇ കോൺസുൽ ജനറലിന്റെ ഗൺമാനെ കാണാനില്ലെന്ന് പരാതി

ഇന്ത്യ വിട്ട യുഎഇ കോൺസുൽ ജനറലിന്റെ ഗൺമാനെ കാണാനില്ലെന്ന് പരാതി

യുഎഇ കോൺസുൽ ജനറലിന്റെ ഗൺമാനെ കാണാനില്ല. തുമ്പയിലെ ഭാര്യവീട്ടിൽ നിന്നും വ്യാഴാഴ്ച വൈകുന്നേരം മുതലാണ് ഗൺമാൻ ജയ്‌ഘോഷിനെ കാണാതായത്. എ ആർ ക്യാമ്പിലെ പോലീസുകാരനാണ് ഇയാൾ. ബന്ധുക്കൾ തുമ്പ പോലീസിൽ പരാതി നൽകി

വട്ടിയൂർക്കാവിൽ താമസിക്കുന്ന ജയ്‌ഘോഷ് വ്യാഴാഴ്ച വൈകുന്നേരത്തോടെ ഭാര്യയയെും മക്കളെയും കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റുകയായിരുന്നു. കൂടാതെ അനുവദിച്ചിരുന്ന പിസ്റ്റൾ ഇയാൾ വട്ടിയൂർക്കാവ് പോലീസിൽ തിരികെ ഏൽപ്പിക്കുകയും ചെയ്തു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്

സ്വർണം പിടിച്ചെടുത്ത ദിവസമടക്കം സ്വപ്‌ന ജയ്‌ഘോഷിനെ വിളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. അതേസമയം ജയ്‌ഘോഷിനെ അന്വേഷണ ഏജൻസികൾ കസ്റ്റഡിയിൽ എടുത്തതാണെന്നും സംശയമുണ്ട്.

Share this story