സ്വർണക്കടത്ത്: പോലീസിന്റെ പക്കലുള്ള വിവരങ്ങൾ ഡിജിപി എൻ ഐ എക്ക് കൈമാറി, അന്വേഷണത്തിലും സഹകരിക്കും

സ്വർണക്കടത്ത്: പോലീസിന്റെ പക്കലുള്ള വിവരങ്ങൾ ഡിജിപി എൻ ഐ എക്ക് കൈമാറി, അന്വേഷണത്തിലും സഹകരിക്കും

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേരളാ പോലീസിന്റെ പക്കലുള്ള വിവരങ്ങൾ ഡിജിപി ലോക്‌നാഥ് ബെഹ്‌റ എൻ ഐ എക്ക് കൈമാറി. കേസുമായി ബന്ധപ്പെട്ട എല്ലാ സഹായവും ദേശീയ അന്വേഷണ ഏജൻസിക്ക് ഉണ്ടാകുമെന്ന് കേരളാ പോലീസ് അറിയിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടെ പോലീസ് പിടികൂടിയ സ്വർണം, കാരിയർമാരുടെ റിക്രൂട്ട്‌മെന്റ്, തീവ്രനിലപാടുള്ള കക്ഷികളുടെ പങ്കാളിത്തം സംബന്ധിച്ച കാര്യങ്ങൾ ദേശീയ അന്വേഷണ ഏജൻസിയെ അറിയിച്ചു

ഒരു കിലോ സ്വർണം കടത്തുമ്പോൾ കാരിയറായി വരുന്ന ആൾക്ക് ഒന്നര ലക്ഷം രൂപ പ്രതിഫലം ലഭിക്കുന്നുവെന്നാണ് പോലീസിന്റെ റിപ്പോർട്ട്. കള്ളക്കടത്ത് ഇടപാടുകളിൽ പങ്കുള്ള ദുബൈയിലെ ഹോട്ടൽ നടത്തുന്ന ആളെ കുറിച്ചുള്ള വിവരവും പോലീസ് കൈമാറിയിട്ടുണ്ട്.

തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി എൻ ഐ എ സംഘം ചർച്ച നടത്തിയിരുന്നു. സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന്റെ വിവരങ്ങളും എൻ ഐ എക്ക് കൈമാറിയിട്ടുണ്ട്.

Share this story