സർക്കാരിനെ അസ്ഥിരപ്പെടുത്താൻ അനുവദിക്കില്ല; മുഖ്യമന്ത്രിക്കും സർക്കാരിനും പാർട്ടിയുടെ പൂർണപിന്തുണ

സർക്കാരിനെ അസ്ഥിരപ്പെടുത്താൻ അനുവദിക്കില്ല; മുഖ്യമന്ത്രിക്കും സർക്കാരിനും പാർട്ടിയുടെ പൂർണപിന്തുണ

സ്വർണക്കടത്ത് കേസിൽ സർക്കാരിനും സിപിഎമ്മിനും ഒന്നും ഒളിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിക്കും സർക്കാരിനും പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്. സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തെ ചെറുക്കുമെന്നും കോടിയേരി പറഞ്ഞു

കേരളത്തിലേക്ക് വരുന്ന സ്വർണം ചുവപ്പാണെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ പറഞ്ഞത്. എന്നാൽ അറസ്റ്റിലായവരെ നോക്കിയാൽ സ്വർണത്തിന്റെ നിറം കാവിയും പച്ചയുമാണെന്ന് തെളിഞ്ഞു. തീവ്രവാദ സംഘടനകളുമായി കൂട്ടുകൂടുന്ന ലീഗിനും കോൺഗ്രസിനും കേസ് അന്വേഷണം അട്ടിമറിക്കാനാണ് ശ്രമം. ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇതിന് വേണ്ടിയാണ്.

ബിജെപിക്കും കോൺഗ്രസിനും രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. പിണറായി സർക്കാരിനെ പിരിച്ചുവിടുമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞത് അതിന്റെ അടിസ്ഥാനത്തിലാണ്. കുറ്റക്കാരെ കണ്ടെത്തുന്നതിന് പകരം പ്രചാരണ കോലാഹലം നടത്തി സർക്കാരിനെ അട്ടിമറിക്കാനാണ് ശ്രമം.

ആഗസ്റ്റ് ആദ്യം സംസ്ഥാനത്ത് പാർട്ടി ഗൃഹസന്ദർശനം നടത്തും. ആഗസ്റ്റ് 16ന് ബ്രാഞ്ച് തലത്തിൽ പ്രചാരണം സംഘടിപ്പിക്കും. സർക്കാരിനെതിരെ കള്ളപ്രചാരണം തുറന്നു കാണിക്കാൻ കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തും.

കൊവിഡ് പ്രതിരോധത്തിൽ പ്രതിപക്ഷം ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ നിസഹകരണം നടത്തുന്നു. ഉദ്യോഗസ്ഥർ പ്രവർത്തനം നേരിട്ട് ഏറ്റെടുത്ത് ഇവിടങ്ങളിൽ പ്രതിരോധ പ്രവർത്തനം നടത്തണം. കൊവിഡ് വ്യാപനത്തെ ആശങ്കയോടെ നോക്കിക്കാണുന്നുവെന്നും കോടിയേരി പറഞ്ഞു.

Share this story