ജീവനക്കാരിക്ക് കൊവിഡ്; മാഞ്ഞൂർ പഞ്ചായത്ത് ഓഫീസ് അടച്ചു, പഞ്ചായത്തംഗങ്ങളും നിരീക്ഷണത്തിൽ

ജീവനക്കാരിക്ക് കൊവിഡ്; മാഞ്ഞൂർ പഞ്ചായത്ത് ഓഫീസ് അടച്ചു, പഞ്ചായത്തംഗങ്ങളും നിരീക്ഷണത്തിൽ

ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം മാഞ്ഞൂർ പഞ്ചായത്ത് ഓഫീസ് അടച്ചു. ജീവനക്കാരും പഞ്ചായത്ത് അംഗങ്ങളും നിരീക്ഷണത്തിൽ പോയി. കുറപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രവും അടച്ചു.

ഏറ്റുമാനൂർ മത്സ്യമാർക്കറ്റിലെ രണ്ട് പോർട്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മത്സ്യമാർക്കറ്റും അടച്ചിട്ടു. ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല.

Share this story