വീണ്ടും കൊവിഡ് മരണം; കൊച്ചിയിൽ മരിച്ച കന്യാസ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു

വീണ്ടും കൊവിഡ് മരണം; കൊച്ചിയിൽ മരിച്ച കന്യാസ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ബുധനാഴ്ച കൊച്ചിയിൽ മരിച്ച കന്യാസ്ത്രീക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൈപ്പിൻ കുഴുപ്പിള്ളി എസ് ഡി കോൺവെന്റിലെ സിസ്റ്റർ ക്ലെയറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പനിയെ തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്കാണ് സിസ്റ്റർ ക്ലെയറിനെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രിയോടെ ഇവർ മരിച്ചു. 73 വയസ്സായിരുന്നു. ഇവരുടെ രോഗബാധയുടെ ഉറവിടം അജ്ഞാതമാണ്. കുഴുപ്പിള്ള മഠത്തിലെ കന്യാസ്ത്രീകൾ അടക്കം 17 പേരെയും ചികിത്സിച്ച ഡോക്ടറെയും നഴ്‌സുമാരെയും നിരീക്ഷണത്തിലാക്കി.

Share this story