പാലത്തായി കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചത് സർക്കാർ ഗൗരവമായി പരിശോധിക്കണം

പാലത്തായി കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചത് സർക്കാർ ഗൗരവമായി പരിശോധിക്കണം

പാലത്തായി പീഡനക്കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചതിൽ പോലീസിന് വീഴ്ച സംഭവിച്ചോയെന്ന് സർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതിക്ക് ജാമ്യം ലഭിക്കാൻ പാടില്ലായിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കേസ് വേണ്ടവിധം കൈകാര്യം ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണം.

ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. നടപടികൾ മുന്നോട്ടു കൊണ്ടുപോകുകയാണ്. ഏറ്റവുമൊടുവിൽ ഒരു കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള ഇടപെടൽ അന്വേഷണ ഉദ്യോഗസ്ഥർ സ്വീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ചില വിവരങ്ങൾ കൂടി ലഭിച്ച ശേഷം പോക്‌സോ സംബന്ധിച്ച തീരുമാനം എടുക്കുമെന്ന് കോടതി അറിയിച്ചതായാണ് മനസ്സിലാക്കുന്നത്.

പ്രോസിക്യൂഷന്റെ ഭാഗത്തോ അന്വേഷണ സംഘത്തിന്റെ ഭാഗത്തോ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഇത്തരത്തിൽ പ്രതിക്ക് ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ടാകാൻ പാടില്ലാത്തതാണ്.

Share this story