ചവറ, പന്മന പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ; കൊല്ലത്തെ മത്സ്യചന്തകൾ അടച്ചിടും

ചവറ, പന്മന പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ; കൊല്ലത്തെ മത്സ്യചന്തകൾ അടച്ചിടും

കൊല്ലം ജില്ലയിലെ ചവറ, പന്മന പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണിത്. കൊല്ലം നഗരസഭയുടെ ആറ് വാർഡുകളും പരവൂർ നഗരസഭ പൂർണമായും കണ്ടെയിൻമെന്റ് സോണാക്കി. ജില്ലയിലെ 32 പഞ്ചായത്തുകളാണ് നിലവിൽ കണ്ടെയിൻമെന്റ് സോണിലുള്ളത്.

ജില്ലയിലെ മത്സ്യമാർക്കറ്റുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും. നിയമം ലംഘിച്ചാൽ കർശന നടപടിയുണ്ടാകും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ വക ധനസഹായം നൽകും. 93 മത്സ്യച്ചന്തകളാണ് ഇനി മുതൽ അടഞ്ഞുകിടക്കുക.

മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനത്തിന്റെ തോത് ഉയർന്നതോടെയാണ് കർശന നടപടികൾ. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള മത്സ്യം എത്തിച്ച് വിൽപ്പന നടത്തുന്നതും കർശനമായി വിലക്കിയിട്ടുണ്ട്.

Share this story