ഉത്ര കൊലപാതക കേസ്; രാസപരിശോധന ഫലം പുറത്ത്, മൂര്‍ഖന്റെ വിഷം കണ്ടെത്തി

ഉത്ര കൊലപാതക കേസ്; രാസപരിശോധന ഫലം പുറത്ത്, മൂര്‍ഖന്റെ വിഷം കണ്ടെത്തി

കൊല്ലം അഞ്ചല്‍ ഉത്ര കൊലപാതക കേസില്‍ രാസ പരിശോധന ഫലം പുറത്ത്. ഉത്രയുടെ ശരീരത്തില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തിയെന്ന് രാസ പരിശോധനയില്‍ വ്യക്തമായി. ഉത്രയെ ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയതാണെന്ന് തെളിയിക്കാന്‍ കഴിയുന്ന നിരവധി വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഉത്രയെ താന്‍ കൊന്നതാണെന്ന് സൂരജ് ചോദ്യം ചെയ്യലിടെ പരകുറി സമ്മതിച്ചിരുന്നു. സൂരജിന്റെ മൊഴി ബലപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

ഉത്രയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ മൂര്‍ഖന്‍ പാമ്പിന്റെ ഡിഎന്‍എ പരിശോധിച്ചിരുന്നു. ഡിഎന്‍എ പരിശോധന ഫലം ഉള്‍പ്പെടെ നിരവധി റിപ്പോര്‍ട്ടുകള്‍ ഇനിയും പുറത്ത് വരാനുണ്ട്. ഉത്രുടെ ആന്തരിക അവയവത്തില്‍ സിട്രസിന്‍ മരുന്നിന്റെ സാനിധ്യവും കണ്ടെത്തിയിരുന്നു.

കൊലപാതകത്തിന് മുമ്പ് ഇത് ഉത്രയെ മയക്കി കിടക്കാന്‍ ഉപയോഗിച്ചതാകാം എന്നാണ് അന്വേഷണ സംഘത്തിന്‍െ കണ്ടെത്തല്‍. കേസില്‍ അടുത്ത മാസം ആദ്യകുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കൊലപാതകം ചെയ്തത് താനാണെന്ന് സൂരജ് പരസ്യമായി കുറ്റസമ്മതം നടത്തിയിരുന്നു. അടൂരിലെ വീട്ടില്‍ സൂരജിനെ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു സൂരജ് കുറ്റസമ്മതം നടത്തിയത്. അതേസമയം കൊല നടത്താന്‍ പ്രേരണ എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നും ഇല്ലെന്ന് സൂരജ് മറുപടി നല്‍കി. വീട്ടുകാര്‍ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിനും കൊല നടത്താന്‍ കാരണം എന്താണ് എന്ന ചോദ്യത്തിനും ഇല്ല എന്നാണ് സൂരജ് നല്‍കിയ മറുപടി. കൊല്ലാനുദ്ദേശിച്ചാണ് പാമ്പിനെ വാങ്ങിയത് എന്നും സൂരജ് പരസ്യമായി സമ്മതിച്ചിരിരുന്നു.

എന്നാല്‍ കേസിന്റെ ആദ്യഘട്ടത്തില്‍ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ താന്‍ കൊന്നിട്ടില്ലെന്നും പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണ് എന്നുമാണ് സൂരജ് ആരോപിച്ചത്.
അതേസമയം സൂരജ് പരസ്യ കുറ്റസമ്മതം നടത്തിയത് കുടുംബത്തെ രക്ഷിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് എന്നാണ് ഉത്രയുടെ സഹോദരന്‍ ആരോപിക്കുന്നത്.

സൂരജ് ആണ് കൊല നടത്തിയത് എന്ന് പോലീസ് തെളിയിച്ച് കഴിഞ്ഞു. കേസില്‍ സൂരജിന്റെ കുടുംബവും ഉള്‍പ്പെട്ടിട്ടുണ്ട്. അവരെ രക്ഷിക്കാനാണിത് സൂരജിന്റെ ശ്രമമെന്നും ഉത്രയുടെ സഹോദരന്‍ ആരോപിച്ചു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ ഇതിനകം തന്നെ പോലീസ് അറസ്ററ് ചെയ്തിട്ടുണ്ട്. ഇയാള്‍ റിമാന്‍ഡിലാണ്. സൂരജിന്റെ അമ്മയേയും സഹോദരിയേയും ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യാനിരിക്കുകയാണ്. സൂരജ് പാമ്പിനെ വാങ്ങിയ പാമ്പ് പിടുത്തക്കാരന്‍ സുരേഷിനെ കേസില്‍ മാപ്പ് സാക്ഷിയാക്കിയേക്കും

Share this story