സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം, ഓഫീസിനെ കുറിച്ച് അന്വേഷിക്കണം: ചെന്നിത്തല

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം, ഓഫീസിനെ കുറിച്ച് അന്വേഷിക്കണം: ചെന്നിത്തല

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ സർക്കാരിന് ഒരു കാലത്തും പ്രതിച്ഛായ ഉണ്ടായിരുന്നില്ല. ഇല്ലാത്ത പ്രതിച്ഛായ എങ്ങനെ നശിപ്പിക്കുമെന്നും ചെന്നിത്തല വാർത്താ സമ്മേളനം വിളിച്ച് ചോദിച്ചു

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐടി സെക്രട്ടറിയു ഐടി ഫെല്ലോയും ചേർന്ന് കള്ളക്കടത്തിന് ഒത്താശ ചെയ്തുവെന്നാണ് അറിയുന്നത്. നാല് വർഷമായി ഐടി സെക്രട്ടറിയായിരുന്ന വ്യക്തിയെ കുറിച്ചും രണ്ട് വർഷമായി ഐടി ഫെല്ലോ ആയിരുന്ന വ്യക്തിയെ കുറിച്ചും മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ല എന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് അന്വേഷിക്കണം. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

പി ആർ വർക്കിലൂടെ അന്താരാഷ്ട്ര മാധ്യമങ്ങളിൽ എഴുതിയാലൊന്നും പ്രതിച്ഛായ ഉണ്ടാകില്ല. ജനക്ഷേമ പ്രവർത്തനങ്ങളിലൂടെയാണ് പ്രതിച്ഛായ ഉണ്ടാക്കേണ്ടത്. കേരളത്തിൽ നടക്കുന്നത് കൺസൾട്ടൻസി രാജാണ്. വഴിവിട്ട നിലയിൽ ഇത്തരം കമ്പനികൾക്ക് മുഖ്യമന്ത്രി സഹായം നൽകുന്നു. ഇത് വൻ അഴിമതിയും സ്വജനപക്ഷപാതവുമാണെന്നും ചെന്നിത്തല ആരോപിച്ചു.

Share this story