കോൺസുലേറ്റ് ജനറലിന്റെ ഗൺമാൻ ജയഘോഷിനെ കസ്റ്റംസ് ആശുപത്രിയിലെത്തി ചോദ്യം ചെയ്തു

കോൺസുലേറ്റ് ജനറലിന്റെ ഗൺമാൻ ജയഘോഷിനെ കസ്റ്റംസ് ആശുപത്രിയിലെത്തി ചോദ്യം ചെയ്തു

ആത്മഹത്യക്ക് ശ്രമിച്ച് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാൻ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇയാളിൽ നിന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. ഐബിയും ജയഘോഷിനെ ചോദ്യം ചെയ്തിട്ടുണ്ട്

ജയഘോഷിന്റെ ആത്മഹത്യാശ്രമം നാടകമെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. സ്വർണം പിടിച്ചെടുത്ത ദിവസങ്ങളിലും ഫോൺ വഴി പ്രതികളുമായി ഇയാൾ സംസാരിച്ചിരുന്നു.

കേസിൽ തന്റെ പേര് പറഞ്ഞു കേട്ടതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. അന്വേഷണത്തിനിടെയാണ് ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ ഇയാളെ കണ്ടെത്തുന്നത്. തന്നെ വധിക്കാൻ ആരോ ശ്രമിക്കുന്നതായി ജയഘോഷ് ആരോപിച്ചിരുന്നു. എന്നാൽ ആരിൽ നിന്നാണ് ഭീഷണിയെന്ന് ജയഘോഷ് വെളിപ്പെടുത്തിയിട്ടില്ല

Share this story