സഭാ സമ്മേളനത്തിനിടെയല്ല സന്ദീപിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ പോയതെന്ന് സ്പീക്കർ

സഭാ സമ്മേളനത്തിനിടെയല്ല സന്ദീപിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ പോയതെന്ന് സ്പീക്കർ

നിയമസഭാ സമ്മേളനത്തിനിടെയല്ല സന്ദീപ് നായരുടെ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ പോയതെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. സഭാ സമ്മേളനത്തിന് ശേഷമാണ് പരിപാടിയിൽ പങ്കെടുക്കാൻ പോയത്. സഭ പിരിയുന്നതിന്റെ വീഡിയോ സഹിതം പുറത്തുവിട്ടാണ് വിശദീകരണം നൽകിയത്

നെടുമങ്ങാടുള്ള കാർബൺ ഫാക്ടറിയെന്ന സ്ഥാപനം 2019 ഡിസംബർ 31നാണ് ഉദ്ഘാടനം ചെയ്തത്. സ്വപ്‌ന സുരേഷും സ്പീക്കറും ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു.

സ്പീക്കർ ചടങ്ങിൽ പങ്കെടുത്തതിനെ സിപിഐ നേതാവ് സി ദിവാകരൻ വിമർശിച്ചിരുന്നു. ചടങ്ങിൽ സ്പീക്കർ പങ്കെടുക്കേണ്ടിയിരുന്നില്ല. സാധാരണ സ്പീക്കർ ഒരു പരിപാടിക്ക് പോകുമ്പോൾ സ്ഥലം എംഎൽഎയെ അറിയിക്കേണ്ടതുണ്ട്. എന്നാൽ വിവാദ ഉദ്ഘാടനത്തിന്റെ കാര്യത്തിൽ അതുണ്ടായില്ല. അറിഞ്ഞിരുന്നുവെങ്കിൽ പറഞ്ഞു ഒഴിവാക്കുമായിരുന്നു എന്നാണ് ദിവാകരൻ പ്രതികരിച്ചത്.

Share this story