തിരുവനന്തപുരം മെഡിക്കൽ കോളജിൽ 20 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്; അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ 20 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്; അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ 20 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ട് ഡോക്ടർമാരുൾപ്പെടെയാണിത്. ഇതേ തുടർന്ന് ആശുപത്രിയിലെ ജീവനക്കാർ നിരീക്ഷണത്തിൽ പോയി

കഴിഞ്ഞ ആറ് ദിവസത്തിനിടെയാണ് 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇവരുമായി ബന്ധപ്പെട്ട നാൽപത് ഡോക്ടർമാർ അടക്കം 150 പേർ നിരീക്ഷണത്തിൽ പോയി.

അതേസമയം മെഡിക്കൽ കോളജ് ആശുപത്രി അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു

Share this story