ഇടുക്കിയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു

ഇടുക്കിയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു

ഇടുക്കി മെഡിക്കൽ കോളജിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. ചക്കുപള്ളം ചിറ്റാമ്പാറ സ്വദേശി തങ്കരാജാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഹൃദ്രോഗം ഇദ്ദേഹത്തിനുണ്ടായിരുന്നു.

ഗൂഢല്ലൂരിൽ നിന്ന് ഭാര്യക്കും മക്കൾക്കുമൊപ്പമാണ് ഇദ്ദേഹം നാട്ടിലെത്തിയത്. തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. തങ്കരാജിന്റെ മരുമകൾക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.

Share this story