പട്ടാമ്പിയിൽ ഗുരുതര സ്ഥിതിയെന്ന് മന്ത്രി എ കെ ബാലൻ; രണ്ടിടങ്ങളിൽ സമ്പൂർണ ലോക്ക് ഡൗൺ

പട്ടാമ്പിയിൽ ഗുരുതര സ്ഥിതിയെന്ന് മന്ത്രി എ കെ ബാലൻ; രണ്ടിടങ്ങളിൽ സമ്പൂർണ ലോക്ക് ഡൗൺ

കൊവിഡ് വ്യാപനം രൂക്ഷമായ പട്ടാമ്പിയിൽ സ്ഥിതി ഗുരുതരമെന്ന് മന്ത്രി എ കെ ബാലൻ. പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തി. കർശന നിയന്ത്രണം നടപ്പാക്കും. പട്ടാമ്പി മാർക്കറ്റ് ക്ലസ്റ്ററായും പ്രഖ്യാപിച്ചു

പട്ടാമ്പി കമ്മ്യൂണിറ്റി സ്പ്രഡിലേക്ക് പോകുന്നതായി ഭയമുണ്ടെന്ന് മന്ത്രി പറഞ്ഞു. പട്ടാമ്പി വഴി കടന്നുപോകുന്ന വാഹനങ്ങൾക്ക് മേഖലയിൽ നിർത്താൻ അനുവാദമുണ്ടാകില്ല. ജില്ലയിൽ 47 കേന്ദ്രങ്ങളിൽ ആന്റിജൻ ടെസ്റ്റ് നടത്തും. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിക്കും

പാലക്കാട് ജില്ലയിൽ 133 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ പട്ടാമ്പി മാർക്കറ്റിൽ 67 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആന്റിജൻ റാപിഡ് ടെസ്റ്റിലാണ് രോഗം കണ്ടെത്തിയത്. മത്സ്യ മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ്, കോളനികൾ, അതിർത്തി പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ടെസ്റ്റുകൾ വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

Share this story