ഇടുക്കി നെടുങ്കണ്ടത്ത് അമ്മയും മകളും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പോലീസ്

ഇടുക്കി നെടുങ്കണ്ടത്ത് അമ്മയും മകളും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പോലീസ്

ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടത്ത് വയോധികയും മകളും മരിച്ച നിലയിൽ. ലളിത, മാതാവ് മീനാക്ഷിയമ്മ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. ഇവർ മാത്രമായിരുന്നു വീട്ടിൽ താമസം. ആത്മഹത്യയെന്നാണ് പോലീസിന്റെ നിഗമനം

വീട്ടിൽ ഒറ്റപ്പെട്ടതിന്റെ ദു:ഖമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. മീനാക്ഷിയമ്മ തൂങ്ങിമരിച്ച ശേഷം ഇവരെ കയർ അറുത്ത് തറയിൽ കിടത്തിയതിന് പിന്നാലെ ലളിത കൈ ഞരമ്പ് മുറിച്ച് തൂങ്ങി മരിക്കുകയായിരുന്നു

മരിക്കുന്നതിന് മുമ്പ് ലളിത മകൾ വിനീതയെ ഫോണിൽ വിളിച്ച് ഞങ്ങൾ ഒരു സ്ഥലത്തേക്ക് പോകുകയാണെന്നും വീട്ടിൽ പണവും സ്വർണവും വെച്ച സ്ഥലം പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. 86കാരിയാണ് മീനാക്ഷിയമ്മ, ലളിതക്ക് 62 വയസ്സുണ്ട്‌

Share this story