നിർമാതാവ് ആൽവിൻ ആന്റണിക്കെതിരെ ലൈംഗികാരോപണം; പോലീസ് കേസെടുത്തു

നിർമാതാവ് ആൽവിൻ ആന്റണിക്കെതിരെ ലൈംഗികാരോപണം; പോലീസ് കേസെടുത്തു

നിർമാതാവ് ആൽവിൻ ആന്റണിക്കെതിരെ ലൈംഗികാരോപണം. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നാല് തവണ പീഡിപ്പിച്ചെന്ന 22കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു.

2019ലാണ് സംഭവം. പനമ്പിള്ളി നഗറിലെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. കേസെടുത്തതിന് പിന്നാലെ ആൽവിൻ ആന്റണി ഒളിവിൽ പോയെന്നാണ് അറിയുന്നത്.

അമർ അക്ബർ അന്തോണി, ഓം ശാന്തി ഓശാന, ഡാഡി കൂൾ തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമാതാവാണ് ഇയാൾ. നിർമാതാക്കളുടെ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ്.

Share this story