സ്വർണക്കടത്തിലെ മുഖ്യകണ്ണി റമീസ്; സ്വപ്‌നയും സന്ദീപും കുറ്റം സമ്മതിച്ചതായും എൻ ഐ എ

സ്വർണക്കടത്തിലെ മുഖ്യകണ്ണി റമീസ്; സ്വപ്‌നയും സന്ദീപും കുറ്റം സമ്മതിച്ചതായും എൻ ഐ എ

സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും കുറ്റം സമ്മതിച്ചതായി എൻ ഐ എ. റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്വർണക്കടത്തിന്റെ മുഖ്യകണ്ണി റമീസാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

പിടിയിലാകുന്നതിന് മുമ്പ് പ്രതികൾ തങ്ങളുടെ ടെലഗ്രാം, വാട്‌സാപ്പ് സന്ദേശങ്ങൾ ഡീലീറ്റ് ചെയ്തിരുന്നു. ലോക്ക് ഡൗൺ സമയത്തെ സാഹചര്യം ഉപയോഗപ്പെടുത്തി കൂടുതൽ സ്വർണം രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് ശ്രമിച്ചതും ആശയം മുന്നോട്ടുവെച്ചതും റമീസാണെന്ന് സന്ദീപ് വെളിപ്പെടുത്തി.

സ്വപ്‌ന സുരേഷിൽ നിന്ന് ആറ് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പും എൻ ഐ എ പിടിച്ചെടുത്തിരുന്നു. ഇവ വിശദമായി പരിശോധിച്ചു. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിച്ചിട്ടുണ്ട്. സുപ്രധാനമായ ചാറ്റുകൾ ഡീലീറ്റ് ചെയ്തിട്ടുണ്ട്. യുഎഇ പ്രതിനിധിയുമായി നടത്തിയ ചാറ്റുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കള്ളക്കടത്തിലൂടെ റമീസും ജലാലും സമ്പാദിച്ച പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായി സംശയമുണ്ടെന്നും എൻ ഐ എ പറയുന്നു. സ്വർണക്കടത്ത് വഴി സമ്പാദിച്ച പണം സ്വപ്‌ന പലരൂപത്തിലാണ് സൂക്ഷിച്ചത്. ഇതെല്ലാം പരിശോധിച്ച് വരികയാണ്‌

Share this story