രണ്ട് പേർ പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ മൊഴി; അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയത് ഇങ്ങനെ

രണ്ട് പേർ പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ മൊഴി; അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയത് ഇങ്ങനെ

തൃശൂര്‍: രണ്ടുപേര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ മൊഴി വെറും തോന്നല്‍ മാത്രമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് പോകുന്നതിനിടെ ജൂണ്‍ 19ന് രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്നായിരുന്നു പതിനേഴുകാരിയുടെ മൊഴി.

ആരോപണം മാനസിക പ്രശ്‌നങ്ങളുള്ള പെണ്‍കുട്ടിയുടെ വെറും തോന്നല്‍ മാത്രമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ തെളിവുകളൊന്നും മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്താനായിട്ടില്ല.

രാമവര്‍മപുരത്തെ പ്രത്യേക കേന്ദ്രത്തിലേക്ക് നടന്നുപോകുന്നതിനിടെ രണ്ടുപേര്‍ പീഡിപ്പിച്ചതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഗുരുവായൂരില്‍ നിന്ന് ബൈക്കില്‍ രണ്ടുപേര്‍ ലിഫ്റ്റ് നല്‍കിയെന്നും കുന്നംകുളത്ത് എത്തിച്ച്‌ ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴിയില്‍ പറയുന്നത്.

Share this story