സ്വർണക്കടത്തുമായി ബന്ധമില്ല, രാഷ്ട്രീയ നേട്ടത്തിന് ബലിയാടാക്കി; സ്വപ്‌ന സുരേഷ് ജാമ്യാപേക്ഷ നൽകി

Share with your friends

സ്വർണക്കടത്ത് കേസിൽ തന്നെ രാഷ്ട്രീയ ലാഭത്തിനായി ബലിയാടാക്കുകയായിരുന്നുവെന്ന് മുഖ്യപ്രതി സ്വപ്‌ന സുരേഷ്. കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.

സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ല. ഇതിനായി പണം സമാഹരിച്ചതിനും സംവിധാനമൊരുക്കിയതിനും തനിക്ക് പങ്കില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ ഭാഗമായാണ് എൻ ഐ എ അന്വേ,ണം വന്നത്. തനിക്കെതിരെ തീവ്രവാദ ബന്ധം ഉന്നയിക്കാനാകില്ല

കസ്റ്റംസ് പിടിച്ചെടുത്ത സ്വർണമടങ്ങിയ ബാഗേജുമായി ബന്ധമില്ല. അറ്റാഷെ ആവശ്യപ്പെട്ടതനുസരിച്ച് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുമായി ബാഗേജ് വൈകുന്നതിനെ കുറിച്ച് ഫോണിൽ സംസാരിച്ചു. ജനിച്ചതും വളർന്നതും യുഎഇയിലാണ്. അറബി ഉൾപ്പെടെ നാല് ഭാഷ കൈകാര്യം ചെയ്യുമെന്നും ഇവർ പറയുന്നു

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-