13കാരിയായ ദലിത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി ആറ്റക്കോയ തങ്ങൾ കീഴടങ്ങി

13കാരിയായ ദലിത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി ആറ്റക്കോയ തങ്ങൾ കീഴടങ്ങി

കോഴിക്കോട് പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്‌കനായ പ്രതി കീഴടങ്ങി. തിക്കോടി സ്വദേശി വടക്കേ കണ്ടി ആറ്റക്കോയ തങ്ങളാണ് കീഴടങ്ങിയത്. കോഴിക്കോട് പോക്‌സോ കോടതിയിലാണ് ഇയാൾ കീഴടങ്ങിയത്

ജൂൺ 15ന് വീടിന് മുന്നിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ബാലാവകാശ കമ്മീഷന് നൽകിയ പരാതിയെ തുടർന്നാണ് പയ്യോളി പോലീസ് കേസെടുത്തത്.

Share this story