കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രണ്ട് പ്രതികൾ ചാടിപ്പോയി; അന്വേഷണം തുടരുന്നു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രണ്ട് പ്രതികൾ ചാടിപ്പോയി; അന്വേഷണം തുടരുന്നു

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ ക്രിമിനൽ കേസ് പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് പ്രതികൾ രക്ഷപ്പെട്ടത്.

കൊലപാതകം, പിടിച്ചുപറി, ലഹരി മരുന്ന് കേസുകളിൽ പ്രതികളായ നാല് പേരാണ് രക്ഷപ്പെട്ടത്. നിസാമുദ്ദീൻ, ആഷിഖ്, ഗഫൂർ, ഷാനു എന്നിവരാണ് പ്രത്യേക സെൽ തകർത്ത് പുറത്തുചാടിയത്.

കൊലപാതക കേസ് പ്രതിയായ നിസാമുദ്ദീൻ എറണാകുളം സ്വദേശിയാണ്. ആഷിഖ്, ഗഫൂർ എന്നിവർ ലഹരിമരുന്ന്, മോഷണം, പിടിച്ചുപറി തുടങ്ങിയ കേസുകളിലെ പ്രതികളാണ്. മൂന്നാം വാർഡിലെ പ്രത്യേക സെല്ലിന്റെ പൂട്ടു പൊളിച്ചാണ് ഇവർ പുറത്തുചാടിയത്.

പോലീസ് സുരക്ഷയുള്ള വാർഡാണിത്. പ്രതികൾക്കായി മലപ്പുറം, കണ്ണൂർ, വയനാട്, തൃശ്ശൂർ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

Share this story