സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എട്ട് ഉദ്യോഗസ്ഥരെ കേന്ദ്രം സ്ഥലം മാറ്റി; അന്വേഷണ സംഘത്തിൽ അഴിച്ചുപണി

സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എട്ട് ഉദ്യോഗസ്ഥരെ കേന്ദ്രം സ്ഥലം മാറ്റി; അന്വേഷണ സംഘത്തിൽ അഴിച്ചുപണി

സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. അന്വേഷണം അതിവേഗതയിൽ ശരിയായ ദിശയിലേക്ക് നീങ്ങുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ നടപടി. പ്രിവന്റീവ് വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.

ആറ് സൂപ്രണ്ടുമാരെയും രണ്ട് ഇൻസ്‌പെക്ടർമാരെയുമാണ് കസ്റ്റംസിലേക്ക് തിരിച്ചുവിളിച്ചത്. ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് ഉത്തരവെന്ന് വിശദീകരിക്കുന്നു. അതേസമയം നടപടിയിൽ പ്രിവന്റീവ് വിഭാഗം അതൃപ്തി അറിയിച്ചിട്ടുണ്ട്. പുതിയ എട്ട് ഉദ്യോഗസ്ഥരെ പ്രിവന്റീവിലേക്ക് നിയമിച്ചു

ദുബൈയിൽ അറസ്റ്റിലായ ഫൈസൽ ഫരീദിനെ ഇന്ന് നാട്ടിലെത്തിക്കാനുള്ള സാധ്യതയുണ്ട്. ഫൈസൽ ഫരീദിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികളും കസ്റ്റംസ് ആരംഭിക്കും. സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.

Share this story