തിരുവനന്തപുരം കോർപറേഷനിലെ മൂന്ന് കൗൺസിലർമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം കോർപറേഷനിലെ മൂന്ന് കൗൺസിലർമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം കോർപറേഷനിലെ മൂന്ന് കൗൺസിലർമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച കൗൺസിലർമാരുടെ എണ്ണം ഏഴായി. കോർപറേഷനിൽ നടത്തിയ റാൻഡം പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളജിലും സ്ഥിതി ആശങ്കാജനകമാണ്. ഏഴ് ഡോക്ടർമാർ ഉൾപ്പെടെ 20 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നീട്ടിവെച്ചു. 40 ഡോക്ടർമാരടക്കം 150 ജീവനക്കാർ നിരീക്ഷണത്തിലാണ്

നഗരത്തിൽ രണ്ട് പോലീസുകാർക്ക് കൂടി ഇന്ന് രോഗം ്സ്ഥിരീകരിച്ചു. സ്‌പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തെ ഡ്രൈവർക്കും വട്ടിയൂർക്കാവ് സ്‌റ്റേഷനിലെ പോലീസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തിൽ മാത്രം 25 പോലീസുകാർ കൊവിഡ് ബാധിതരായി.

Share this story